കൊല്ലം: പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം രാഷ്ട്രീയവത്കരണത്തിലൂടെ സി.പി.എം മേളയാക്കി മാറ്റിയെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്‌ണ ആരോപിച്ചു. ജനപ്രതിനിധികളായ യു.ഡി.എഫ് എം.പിമാരെ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കി. സി.പി.എം നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് അസോസിയേഷൻ നേതാക്കൾ പ്രവർത്തിച്ചത്. സേനയെ സി.പി.എം ഫ്രാക്ഷനാക്കി മാറ്റി. പൊലീസിൽ നടക്കുന്ന സ്ഥലം മാറ്റങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. പൊലീസിനെ രാഷ്ട്രീയവത്കരിച്ചതിലൂടെ സാധാരണ ജനങ്ങൾക്ക് നീതിനിഷേധിക്കുന്ന അനുഭവങ്ങൾ ആവർത്തിക്കുകയാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.