photo
കരുനാഗപ്പള്ളി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ പി.കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കേന്ദ്ര ബഡ്‌ജറ്റിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റാഫീസ് മുന്നിൽ ധർണ സംഘടിപ്പിച്ചു. ടൗൺ ക്ലബിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം പോസ്റ്റാഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആർ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ശ്രീനാഥ്, എസ്. സദ്ദാം, ബി.കെ. ഹാഷിം, എ. ഫസിൽ, എം.ആർ. ദീപക്, യു. വിനോദ് എന്നിവർ പ്രസംഗിച്ചു.