v
ഡിഫ്‌ത്തീരിയ നിയന്ത്രണ വിധേയം

 മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു

കൊല്ലം: ഓച്ചിറയിലെ അറബിക് കോളേജിലെ വിദ്യാർത്ഥികൾക്ക് ബാധിച്ച ഡിഫ്‌ത്തീരിയ നിയന്ത്രണ വിധേയമായെന്ന് ആരോഗ്യ വകുപ്പ്. മൂന്ന് വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. എസ്.എ.ടി ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിച്ചുണ്ട്. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മറ്റൊരു കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്‌തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇവിടെ നിരീക്ഷണത്തിലുള്ള മറ്റ് നാല് കുട്ടികളെ 15ന് ഡിസ്ചാർജ് ചെയ്‌തേക്കും. കോളേജിലെ മറ്റ് കുട്ടികൾക്ക് പനിയും തൊണ്ടവേദനയും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

...........................

ഡിഫ്‌ത്തീരിയയ്‌ക്കെതിരെ ഫലപദ്രമായ പ്രതിരോധ കുത്തിവയ്പ്പ് സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭ്യമാണ്. അത് പ്രയോജനപ്പെടുത്താൻ തയ്യാറാകണം

വി.വി.ഷേർളി

ജില്ലാ മെഡിക്കൽ ഓഫീസർ