കൊല്ലം : കാരംകോട് വിമല സെൻട്രൽ സ്കൂളിലെ സഹോദയ ഫെസ്റ്റിവെലിന്റെ ഭാഗമായ ലിംഗ്വ ഫെസ്റ്റാ മത്സരം ആരംഭിച്ചു. സ്കൂൾ ഡയറക്ടർ ഫാ. അഗസ്റ്റിൻ വാഴവിളയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് മലയാളത്തിലെ പ്രശസ്ത കവി സുമേഷ് കൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. പരിപാടിയുടെ കോ ഓർഡിനേറ്ററായ ദീപ വിനോദ്, അഭിലാഷ്, ഹണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ടോം മാത്യു സ്വാഗതവും വൈസ് പ്രിൻസിപ്പൽ ജെ. ജോൺ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ സ്റ്റേജുകളിലായി കുട്ടികളുടെ വിവിധയിനം ഭാഷാ മത്സരങ്ങൾ നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.