photo
ധീവരസഭ കരുനാഗപ്പള്ളി താലൂക്ക് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ അഡ്വ.കെ.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചതിനെതിരെ ധീവരസഭയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. വത്സലൻ അദ്ധ്യക്ഷത വഹിച്ചു. ബി. പ്രിയകുമാർ, ഡി. ചിദംബരൻ, സ്റ്റീഫൻ നെറ്റോ, ജെ. വിശ്വംഭരൻ, കെ.ആർ. രാജേഷ്, രാജു, ആർ. പൊന്നപ്പൻ, ആർ. ബാലചന്ദ്രൻ, പി. മധു, തുടങ്ങിയവർ പ്രസംഗിച്ചു.