ചാത്തന്നൂർ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ആർ.വൈ.എഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി. ആർ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.എം. ഷെരീഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. ആർ.വൈ.എഫ് ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ഷാലു വി. ദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആർ.എസ്.പി ദേശിയ സമിതി അംഗം അഡ്വ. ജി. രാജേന്ദ്രപ്രസാദ്, ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം പ്ലാക്കാട് ടിങ്കു, രാജൻ കുറുപ്പ്, ഡി. സുഭദ്രാമ്മ, ജി. കൃഷ്ണകുമാർ,എ. ഷാജഹാൻ, കൊട്ടിയം സനോബർ എന്നിവർ സംസാരിച്ചു. മാർച്ചിന് എ.എൻ.രാജ, സുധീഷ്, ഷിബു, നന്ദു കൃഷ്ണൻ, ഷിബു, സന്ധ്യ, ഇന്ദിരാദേവി തുടങ്ങിയവർ നേതൃത്വം നൽകി.