കൊല്ലം : എൻ. രഘുനാഥൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എൻ. രഘുനാഥൻ സ്‌മൃതി ദിനം പൊതുസമ്മേളനം, അവാർഡ് ദാനം തുടങ്ങിയ പരിപാടികളോടെ ആശ്രാമത്ത് നടന്നു. ആശ്രാമം പള്ളിവേട്ട ആൽത്തറ ജംഗ്‌ഷനിൽ നടന്ന സമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ഉളിയക്കോവിൽ ശശി, മുനിസിപ്പൽ കൗൺസിലർ പി. രവീന്ദ്രൻ , പി. ശ്രീവർദ്ധനൻ, ഡി. സ്യമന്തഭദ്രൻ, ജില്ലാ സപ്ലൈ ഓഫീസർ ടി.അനിൽ രാജ്,തൊടിയിൽ ലുക്ക് മാൻ, ഡി. ബിജോണി എന്നിവർ സംസാരിച്ചു.