കുന്നത്തൂർ: കേരളത്തിലെ കുടുംബശ്രീ പ്രവർത്തനം ലോകത്തിനു മാതൃകയാണെന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ പറഞ്ഞു. ചക്കുവള്ളിയിൽ നടന്ന കുന്നത്തൂർ താലൂക്ക് കുടുംബശ്രീ കലോത്സവം 'അരങ്ങ് 2019' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീജ അദ്ധ്യക്ഷത വഹിച്ചു. മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി, പടിഞ്ഞാറേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ, കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. ശോഭന, ശ്രീലേഖ വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അക്കരയിൽ ഹുസൈൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ബിനീഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ആർ. രാധ, സി. ഗീത, സി.ഡി.എസ് ചെയർപേഴ്സൺ അന്നമ്മ ജോണി തുടങ്ങിയവർ സംസാരിച്ചു.