കൊല്ലം: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാരും വൈദ്യുതി, വെള്ളക്കരം തുടങ്ങിയവ വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാരും ജനജീവിതം ദുസഹമാക്കുന്ന സാഹചര്യത്തിലാണ് ഡി. ശ്രീധരന്റെ അനുസ്മരണ സമ്മേളനം നടക്കുന്നതെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. ഡി. ശ്രീധരന്റെ 23ാം ചരമവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾക്കെതിരായി ശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ആർ.എസ്.പിയും പോഷകസംഘടനകളും തയ്യാറാകുമെന്ന് എ.എ. അസീസ് പറഞ്ഞു. അഡ്വ. ഫിലിപ്പ് കെ. തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ഷിബു ബേബിജോൺ, ബാബു ദിവാകരൻ, എസ്. ത്യാഗരാജൻ, അഡ്വ. ജെ. മധു, ആർ. ശ്രീധരൻപിള്ള, സജി ഡി. ആനന്ദ് എന്നിവർ സംസാരിച്ചു.