ചാത്തന്നൂർ: ആശുപത്രി സഹകരണ സൊസൈറ്റിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജി.എസ്. ജയലാൽ എം.എൽ.എ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചാത്തന്നൂർ അസംബ്ലി കമ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം സംസ്ഥാന സെക്രട്ടറി പ്രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു. പരവൂർ സജീബ്, ജോൺ എബ്രഹാം, സഹദേവൻ, ബൈജുലാൽ എസ്.വി, വിഷ്‌ണു കല്ലുവാതുക്കൽ, നസറുദ്ദീൻ, സെർവിൻ, സ്റ്റർവിൻ, രഞ്ജിത്ത് ,ഹൈനെസ്, വിഷ്‌ണു സിത്താര, നിശാന്തു, നിഥിൻ എന്നിവർ സംസാരിച്ചു