appu
ആൽബിൻ നെൽസൺ(അപ്പു)

ഈസ്റ്റ് കല്ലട: യുവാവിനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ആൽബിൻ നെൽസനെ ഈസ്റ്റ് കല്ലട പൊലീസ് അറസ്റ്റു ചെയ്തു.കൊടുവിള സ്വദേശിയായ സുരേഷിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.

ബോക്സർ കൂടിയായ പ്രതി എതിരാളികളെ ഇടിച്ചു പല്ല് തെറിപ്പിക്കുന്ന സ്വഭാവക്കാരനാണ്. കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളെ ഇടിച്ചു പല്ല് തെറിപ്പിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഉപാധികളോടെ ജാമ്യത്തിൽ നിൽക്കവേയാണ് സുരേഷിനെ ആക്രമിച്ചത്.

ഈസ്റ്റ് കല്ലട സബ് ഇൻസ്‌പെക്ടർ അരുൺ, എ. എസ്.ഐമാരായ മധു അരവിന്ദൻ, സീനിയർ സി.പി.ഒമാരായ സുനു ഗിരിജാകുമാർ മധുകുട്ടൻ എന്നിവരാണ് ചിറ്റുമലയിൽവച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.