ഓച്ചിറ: മഠത്തിൽകാരാണ്മ ഗവ. എൽ.പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനവും വായനാ വാരാചരണം വിജയികൾക്കുള്ള സമ്മാന വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ സതീശ് പള്ളേമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കവിയും സിനിമാ കലാസംവിധായകനുമായ പാവുമ്പ മനോജ്, ടി.വി ഫെയിം മാസ്റ്റർ ആദിത്യ സുരേഷ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മാളു സതീഷ്, എലമ്പടത്തു രാധാകൃഷ്ണൻ, ചിത്രകലാകാരൻ ഡോ. അശോക ബാബു, ആർ. ബി. മമത, പ്രധാന അദ്ധ്യാപിക കെ.എസ്. സുമ , ബി. സുശീല, ആർ. ശ്രീജ എന്നിവർ സംസാരിച്ചു. വായന വാരാചരണത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു.