kseb
കോൺഗ്രസിന്റെ നേതൃത്വത്തിൽ പുനലൂർ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന നിർവാഹക സമിതി അംഗം എസ്. താജുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: കേരളത്തിലെ ഗാർഹിക ഉപഭോക്താക്കൾ അടക്കമുളളവരെ ദുരിതത്തിലാക്കിയ വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പുനലൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം എസ്. താജുദ്ദീൻ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് പുനലൂർ നിയോജകമണ്ഡലം ചെയർമാൻ കരിക്കത്തിൽ പ്രസേനൻ, നഗരസഭാ കൗൺസിലർമാരായ നെൽസൺ സെബാസ്റ്റ്യൻ, സുരേന്ദ്രനാഥ തിലകൻ, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ. സുകുമാരൻ, കെ. വിജയകുമാർ, ഓമനക്കുട്ടൻ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.