പുത്തൂർ: സി.പി.എം പുത്തൂർ കാരിക്കൽ ബ്രാഞ്ച് അംഗം കെ.കെ. ബാബുവിന്റെ പത്തൊമ്പതാമത് അനുസ്മരണ ദിനം പുത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ കാരിക്കലിലെ ബാബു സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം പതാക ഉയർത്തി. അനുസ്മരണ യോഗം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ബി. രാഘവൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം വി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. വൈകിട്ട് നടന്ന അനുസ്മരണ സമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ബാഹുലേയൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.എ. എബ്രഹാം, നെടുവത്തൂർ ഏരിയീ സെക്രട്ടറി പി. തങ്കപ്പൻ പിള്ള, ഏരിയൂ കമ്മിറ്റിയംഗങ്ങളായ ജെ. രാമാനുജൻ, ജി. പുഷ്പാംഗതപ്പണിക്കർ, എസ്.ആർ. ഗോപകുമാർ, പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ കൃഷ്ണൻ എന്നിവർ സംസാരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഡി.വൈ.എഫ്.ഐ കാരിക്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.