pharmacist-
കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ കൊല്ലത്ത് നടത്തിയ പ്രതിഷേധ പ്രകടനം

കൊല്ലം: ആർദ്രം പദ്ധതിയിൽ നിന്ന് ഫാർമസിസ്റ്റുകളെ ഒഴിവാക്കിയ നടപടിക്കെതിരെ കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ആർദ്രം സമഗ്രാരോഗ്യ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 1000 പുതിയ തസ്‌തിക അനുവദിച്ചിരുന്നു. ആശുപത്രി പ്രവർത്തനങ്ങളിൽ അനിവാര്യമായ ഫാർമസിസ്റ്റ് തസ്‌തിക ഒഴിവാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു സമരം. പുതുതായി തീരുമാനിച്ച 200 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഫാർമസിസ്റ്റിനെക്കൂടി നിയമിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് എസ്. സുദിനകുമാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. അബ്‌ദുൾ സലാം, കല വൈ. പവിത്രൻ, ഇ.ജി. ബെന്നി, ആർ. സന്തോഷ്‌കുമാർ, ആർ. രാധാകൃഷ്‌ണപിള്ള എന്നിവർ സംസാരിച്ചു. വി. സുനിൽകുമാർ, എസ്. പ്രദീപ്, ജയലക്ഷ്മി, ആഷിഷ്, രാജീവ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

പ്രതിഷേധ സൂചകമായി ഒരാഴ്‌ചയായി കറുത്ത ബാഡ്‌ജ് ധരിച്ചാണ് ആരോഗ്യവകുപ്പിലെ ഫാർമസിസ്റ്റുകൾ ജോലിക്ക് ഹാജരാകുന്നത്. അടുത്ത ഘട്ടമായി സെക്രട്ടേറിയറ്റ് ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.