delhi
സ്ഥാനമേറ്റെടുത്ത കൊല്ലം ഡെൽഹി പബ്ലിക് സ്കൂളിലെ സ്റ്റുഡന്റ്സ് കൗൺസിൽ അംഗങ്ങൾ സ്കൂൾ അധികൃതർക്കൊപ്പം

കൊല്ലം: ഡൽഹി പബ്ലിക് സ്കൂളിൽ ആദ്യ സ്റ്റുഡന്റസ് കൗൺസിലിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. പ്രവീണ ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രിൻസിപ്പൽ എസ്നാ ഫെർണാണ്ടസ് സ്വാഗതം പറഞ്ഞു. ഡയറക്ടർ ഡോ.ഹസൻ അസീസ് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉത്തരവാദിത്ത്വത്തോടെ വിദ്യാലയത്തിന്റെ ഖ്യാതി ഉയർത്തി പിടിക്കുന്ന തരത്തിൽ പെരുമാറുമെന്നും അവർ പ്രതിജ്ഞ ചെയ്തു.

പ്രവീൺ ശ്രീവാസ്തവ, ചെയർമാൻ അബ്ദുൾ അസീസ് എന്നിവരിൽ നിന്ന് വിദ്യാർത്ഥികൾ ബാഡ്ജും സാഷും സ്വീകരിച്ചു. ഡയറക്ടർമാരായ ഡോ. അൻസർ അസീസ്, ഡോ.ഹാഷിം അസീസ്, ഡോ. മിഥുലാജ് അസീസ്, ഡോ. അനസ് അസീസ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ലീഡർമാരായി തിരഞ്ഞെടുക്കപ്പെട്ട ഭരത് ജെ. രാജുവും, റെയ്‌ച്ചൽ ഫെർണാണ്ടസും തങ്ങളുടെ കടമകളെക്കുറിച്ചും അവ പ്രാബല്യത്തിൽ വരുത്തുന്നതിനെക്കുറിച്ചും സംസാരിച്ചു. ഡി.പി.എസ് ആപ്പിന്റെ ഉദ്‌ഘാടനം ചെയർപേഴ്‌സൺ ഹഫസത്ത് അസീസും അലീഷ ഹസനും ചേർന്ന് നിർവഹിച്ചു. വിദ്യാലയവും ഭവനവും തമ്മിലുള്ള അന്തരം കുറയ്ക്കാനും അതിലൂടെ ദൈനംദിന സ്കൂൾ പ്രവർത്തനങ്ങളെക്കുറിച്ചും രക്ഷകർത്താക്കൾക്ക് അവബോധമുണ്ടാക്കാനും ആപ്പ് സഹായകരമാകും. വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.