കൊല്ലം: സാമൂഹികനീതി ഉറപ്പ് വരുത്താനും ജനക്ഷേമത്തിനും സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനകൾ അനിവാര്യമാണെന്ന് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്. പ്രദീപ് കുമാർ പറഞ്ഞു. സ്വസ്‌തിക ചാരിറ്റബിൾ ട്രസ്റ്റിന്റെ രണ്ടാം വാർഷിക പൊതുയോഗം കൊല്ലം റെഡ്ക്രോസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റിന്റെ രണ്ടാം വാർഷിക ദിനമായ ആഗസ്റ്റ് 15ന് കൊല്ലം ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ ട്രസ്റ്റ് ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു. തുടർന്ന് ഒരുമാസക്കാലം ജില്ലയിലെമ്പാടും ഹരിത, ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും തുടക്കമിടും. നിർദ്ധന രോഗികളുടെ സഹായത്തിനായി സിനിമ നിർമ്മിച്ച് അതിൽ നിന്നുള്ള വരുമാനം ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചു.
ആർ. പ്രകാശൻപിള്ള, ജി. പദ്മാകാരൻ, എസ്. അശോകൻ, ആർ. സുധാകരൻ നായർ, എസ്. അജയകുമാർ, എസ്. സുരേഷ് ബാബു, എസ്. വേണുഗോപാൽ, കോതേത്ത് ഭാസുരൻ, പ്രേംകുമാർ, ജി. സുനിൽ, കെ.പി. രാജേഷ്, എൻ. വിജയൻപിള്ള, രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.