പരവൂർ: ഗൃഹനാഥനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുമണ്ടൽ അയണിവിളയിൽ രാജേന്ദ്രനാണ് (54) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം പുറത്തറിഞ്ഞത്. രാജേന്ദ്രനും മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ മീനാംബികയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഹരിപ്പാടുള്ള രാജേന്ദ്രന്റെ സഹോദരി സ്ഥലത്തെത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. രണ്ടുദിവസം പഴക്കമുള്ള നിലയിലായിരുന്നു ശരീരം കണ്ടെത്തിയത്. പരവൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം തൈക്കാട് ശ്മശാനത്തിൽ സംസ്കരിച്ചു.