rcl
കെ.ടി.എമ്മിന്റെ പുതിയ മോഡലായ കെ.ടി.എം ആർസി 125 സ്റ്റോർ മാനേജർ ഹരിശങ്കർ സർവീസ് മാനേജർ രതീഷ് എന്നിവർ ചേർന്ന് പുറത്തിറക്കുന്നു

പൂനെ: യൂറോപ്പിലെ നമ്പർ വൺ മോട്ടോർ സൈക്കിൾ ബ്രാൻഡായ കെ.ടി.എം ഏറ്റവും പുതിയ ആർ.സി 125 പുറത്തിറക്കുന്നു. 65 വർഷമായി 300 ലോക ചാമ്പ്യൻഷിപ്പുകളിലായി പടർന്നു കിടക്കുന്ന പാരമ്പര്യമാണ് കെ.ടി.എമ്മിന്റേത്. 2012ൽ ഇന്ത്യയിലേക്കു പ്രവേശിച്ചതു മുതൽ രാജ്യത്തെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന മോട്ടോർസൈക്കിൾ ബ്രാൻഡു കൂടിയാണ് കെ.ടി.എം

കെ.ടി.എമ്മിന്റെ മോട്ടോ ജി.പി മെഷീനായ ആർ.സി 16 ഉൾപ്പെടെയുള്ള ഈ ഫുള്ളി ഫയേർഡ് ബൈക്ക് റോഡ് മാത്രമല്ല ട്രാക്കും ഒരുപോലെ കീഴടക്കാൻ പോന്നതാണ്. ഏതു കെ.ടി.എം മോട്ടോർ സൈക്കിൾ പോലെയും ആർ.സി 125 എൻജിനിയറിംഗിലും സാങ്കേതികവിദ്യയിലും ഏറ്റവും മികച്ച റെഡി ടു റെയ്‌സ് ഉൽപ്പന്നമാണ്. കെടിഎമ്മിന്റെ ജനപ്രീതിയാർജ്ജിച്ച സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, ഡബ്ലിയു പി അപ്പ് സൈഡ് ഡൌൺ ഫ്രണ്ട് സസ്‌പെൻഷൻ, ട്രിപ്പിൾ ക്ലാംപ് ഹാൻഡിൽ ബാർ എന്നിവയോടെയാണ് പുത്തൻ ബൈക്കെത്തുന്നത്.

സൂപ്പർ സ്‌പോർട്ട് ലുക്ക് നൽകുന്ന രണ്ട് ആവേശകരമായ നിറങ്ങളിലാണ് ആർ.സി 125 പുറത്തിറങ്ങുക. ഡി.ഒ.എച്ച്‌.സി എൻജിനാണ് മറ്റൊരു പ്രത്യേകത. ഡി.ആർ.എൽ പ്രോജക്ടർ ഹെഡ് ലൈറ്റ്‌സ്, ബോഷിന്റെ എ.ബി.എസ് സിസ്റ്റം എന്നിവയോടെ മോട്ടോർ സൈക്ളിംഗിൽ താത്പര്യമുള്ള ഏതൊരാൾക്കും അനുയോജ്യമായ സമ്പൂർണ്ണ പാക്കേജുമായാണ് ഇവന്റെ വരവ്. 1.48 ലക്ഷം രൂപയാണ് പ്രാരംഭവില. ബുക്കിംഗ് ആരംഭിച്ചു, ജൂൺ അവസാനം മുതൽ വിതരണം ചെയ്ത് തുടങ്ങും.