al
വൈ.എം.സി.എ പ്രസ്ഥാനത്തിന്റെ ശതോത്തര പ്ലാറ്റിനം ജൂബിലി പ്രോജക്ടായ വിദ്യാജ്യോതിയുടെ ഉദ്ഘാടനം വൈ.എം.സി.എ ഹാളിൽ സംസ്ഥാന ചെയർപേഴ്സൺ കുമാരി കുര്യാസ് ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു

പുത്തൂർ: കുളക്കട വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ പ്രസ്ഥാനത്തിന്റെ ശതോത്തര പ്ലാറ്റിനം ജൂബിലി പ്രോജക്ടായ വിദ്യാജ്യോതിയുടെ ഉദ്ഘാടനവും വിദ്യാർത്ഥികൾക്കായുള്ള വിവിധ മത്സരങ്ങളും തുരുത്തീലമ്പലം ജംഗ്ഷനിലുള്ള വൈ.എം.സി.എ ഹാളിൽ നടന്നു. സംസ്ഥാന ചെയർപേഴ്സൺ കുമാരി കുര്യാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ. എം.കെ. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിർവാഹക സമിതി അംഗം കെ.ഒ. രാജുക്കുട്ടി മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി സജയ് തങ്കച്ചൻ, ജേക്കബ് തോമസ്, നെല്ലിവിള വർഗീസ്, ബേബി വർഗീസ്, സി. ജോർജുകുട്ടി, എ.എൽ. ജോർജ്, എം. ജോസഫ്, നിതിൻ തങ്കച്ചൻ, അലക്സാണ്ടർ, പി.കെ. സജു എന്നിവർ സംസാരിച്ചു. ചടങ്ങിനെത്തിയ സംസ്ഥാന ചെയർപേഴ്സൺ കുമാരി കുര്യാസിന് യോഗത്തിൽ സ്വീകരണം നൽകി.