തൊടിയൂർ : മരംകയറ്റത്തൊഴിലാളികളുടെ അവകാശസമരത്തിനിടെ ജന്മിമാരുടെയും ഗുണ്ടകളുടെയും ആക്രമണത്തിൽ രക്തസാക്ഷിയായ ഇ. ഭാസ്കരന്റെ നാൽപ്പത്തൊന്നാം അനുസ്മരണ ദിനം ആചരിച്ചു. രാവിലെ രക്താസാക്ഷി കുടീരത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് കല്ലേലിഭാഗം മിടുക്കൻ മുക്കിനു സമീപം ഹരിശ്രീ അക്കാഡമി അങ്കണത്തിൽ ചേർന്ന അനുസ്മരണ യോഗം സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. സി.പി.എം കല്ലേലിഭാഗം ലോക്കൽ സെക്രട്ടറി ആർ. ശ്രീജിത്ത്, വി. രാജൻ പിള്ള എന്നിവർ സംസാരിച്ചു.