highmas
അയത്തിൽ ബൈപാസ് ജംഗ്ഷനിൽ കിടക്കുന്ന ഹൈമാസ്റ്റ് വിളക്കിന്റെ തൂണ്

ഇരവിപുരം: എം.എൽ.എ ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അനാഥാവസ്ഥയിൽ റോഡരികിൽ കിടക്കുന്നു. അയത്തിൽ ബൈപാസ് ജംഗ്ഷനിൽ റോഡിന്റെ വടക്കുവശം സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റിനാണ് ഈ ദുരവസ്ഥ.

ബൈപാസ് റോഡ് നവീകരിച്ചപ്പോൾ ഇളക്കി മാറ്റിയ ലൈറ്റിന്റെ തൂണാണ് ഇപ്പോൾ ഉപേക്ഷിച്ച നിലയിൽ സമീപത്തെ പറമ്പിലേക്ക് തള്ളിയിരിക്കുന്നത്. ഇതിലുണ്ടായിരുന്ന ലൈറ്റും മറ്റ് ഭാഗങ്ങളും എങ്ങോട്ട് പോയെന്ന് ആർക്കുമറിയില്ല.

ബൈപാസ് റോഡ് നവീകരിച്ചപ്പോൾ റോഡിന്റെ തെക്കുവശം പുതിയ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നു. റോഡിന് വടക്കുവശം യാതൊരു തടസവുമില്ലാതെ നിന്ന ലൈറ്റ് എന്തിനാണ് ഇളക്കി മാറ്റിയതെന്ന് ആർക്കും അറിയില്ല. മേവറം ബൈപാസ് ആരംഭിക്കുന്ന ഭാഗത്തും ലൈറ്റില്ലാതെ ഒരു തൂൺ നിൽക്കുന്നുണ്ട്. ലക്ഷങ്ങൾ ചെലവാക്കി സ്ഥാപിച്ച ലൈറ്റുകൾ ഉപയോഗമില്ലാതെ നശിപ്പിച്ചു കളയുന്നതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.

 ഇളക്കി മാറ്റിയ ഹൈമാസ്റ്റ് ലൈറ്റിലെ വിളക്കുകൾ എങ്ങോട്ടു പോയെന്ന് അന്വേഷിക്കണം. നിലവിൽ ഉപയോഗമില്ലാതെ കിടക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകൾ ബൈപാസ് റോഡിലെ അപകട സാധ്യത കൂടിയ മേഖലകളിൽ സ്ഥാപിക്കണം.

അയത്തിൽ നിസാം

വൈസ് ചെയർമാൻ

കോൺഗ്രസ് മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ജില്ലാ കമ്മിറ്റി