al
പുത്തൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: കോൺഗ്രസ് പുത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഭാ സംഗമം ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മണ്ഡലം പ്രസിഡന്റ് ബിനു ചൂണ്ടാലിൽ അദ്ധ്യക്ഷത വഹിച്ചു. എഴുകോൺ നാരായൺ, കെ.പി.സി.സി. അംഗം സവിൻ സത്യൻ, ബി. രാജേന്ദ്രൻനായർ, കെ. മധുലാൽ എന്നിവർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ടി.കെ. ജോർജു കുട്ടി, മുരുകദാസൻ നായർ, ബിജു കുളങ്ങര, സുദേശൻ, മോഹനൻ തേവലപ്പുറം, രമണി വർഗീസ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.