youth
യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഭാരവം പരിപാടിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് യുവജന ക്ഷേമ ബോർഡംഗം സി.ആർ.മഹേഷ് ഉപഹാരം നൽകുന്നു. മണ്ഡലം പ്രസിഡന്റ് ഷഹനാസ്, സി.ഒ.കണ്ണൻ സമീപം.

തൊടിയൂർ: യൂത്ത് കോൺഗ്രസ്‌ തൊടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. യൂത്ത്കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് എ. ഷഹനാസ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൊല്ലം ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ആർ. മഹേഷ്‌ അവാർഡ് വിതരണം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ, ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ, ടി. തങ്കച്ചൻ, വെളുത്തമണൽ അസീസ്, അഡ്വ. കെ.എ. ജവാദ്, എൻ. രമണൻ, അഡ്വ. വി.ആർ. പ്രമോദ്, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ഷിബു എസ്. തൊടിയൂർ, സി.ഒ. കണ്ണൻ, അൻഷാദ്, അനന്ദു, ഷംനാദ് എന്നിവർ സംസാരിച്ചു. ഷിബുമാലുമേൽ സ്വാഗതവും ഷമീർ മേനാത്ത് നന്ദിയും പറഞ്ഞു.