sumi-25

കുളത്തൂപ്പുഴ: ഒന്നും, അഞ്ചും വയസുള്ള കുട്ടികളുടെ മാതാവായ യുവതിയെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ പള്ളിമുറ്റത്ത് വീട്ടിൽ അജീഷിന്റെ ഭാര്യ സുമിയാണ് (25) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇളയകുട്ടിയുടെ നിറുത്താതെയുളള കരച്ചിൽ കേട്ട് അയൽവാസികൾ വന്നു നോക്കുമ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

വട്ടിപ്പലിശയ്ക്ക് പണം കടം നൽകുന്ന തമിഴ്നാട്ടുകാരായ സംഘങ്ങളിൽ നിന്ന് സുമി പണം കൈപ്പറ്റിയിരുന്നു. എന്നാൽ വ്യസ്ഥപ്രകാരം പണം മടക്കി നൽകുന്നതിൽ മുടക്കം വന്നു. ഇവർ പിടിമുറുക്കിയതോടെ മറ്റൊരാളിൽ നിന്ന് പണം വാങ്ങി ഈ കടം തീർത്തു. വീണ്ടും പണം നൽകാം എന്ന വ്യവസ്ഥയിലായിരുന്നു കടം തീർത്തത്. എന്നാൽ പറഞ്ഞ സമയത്ത് പണം നൽകാതെ വട്ടിപ്പലിശ സംഘം പറ്റിച്ചതോടെ കടം വാങ്ങിയ ആൾക്ക് പണം മടക്കി നൽകാനായില്ല. സുമി ഇതിന്റെ മനോവിഷമത്തിലായിരുവെന്നാണ് അയൽവാസികൾ പറയുന്നത്. നിർമ്മാണ തൊഴിലാളിയായ അജീഷ് സംഭവസമയത്ത് ജോലിസ്ഥലത്തായിരുന്നു. പുനലൂർ ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ ഇന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കും.