cpm
ഇരവിപുരത്ത് സി.പി.എം സംഘടിപ്പിച്ച ബഹുജന സംഗമം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: അനാവശ്യമായ കാര്യങ്ങൾ ഉയർത്തിക്കാട്ടി കൊല്ലത്തിന്റെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുവാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും ഇത് ജനം തിരിച്ചറിയണമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. തീരദേശത്ത് എൻ.കെ. പ്രേമചന്ദ്രൻ എം.പി നടത്തിയ സമരത്തിനെതിരെ സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരവിപുരത്ത് സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഇരവിപുരത്ത് പുലിമുട്ടുകൾ നിർമ്മിക്കുന്നതിനായി വെളിയത്തുള്ള ഹാർബറിന്റെ ക്വാറിയിൽ നിന്ന് ആവശ്യമായ പാറ നൽകും. ഈ സർക്കാരിന്റെ കാലത്തുതന്നെ 23 പുലിമുട്ടുകളുടെ നിർമ്മാണം പൂർത്തിയാക്കും. മയ്യനാട് മുക്കത്ത് പൊഴിമുറിയുന്ന ഭാഗത്ത് പാലം നിർമ്മിക്കുവാൻ നടപടികളായിട്ടുണ്ട്. കാപ്പിൽ മുതൽ പുത്തൻതുറ വെള്ളനാംതുരുത്ത് വരെ തീരദേശ റോഡ് നിർമ്മിക്കും. ദേശീയപാത വികസനത്തിനായി സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സി.പി.എം ഏരിയാ സെക്രട്ടറി എസ്. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എൽ.എ, എക്സ് ഏണസ്റ്റ്, എ. ഷാജി, ടി. മനോഹരൻ, ബേബി സേവ്യർ, എ. പുഷ്പരാജൻ, കെ.പി. സജിനാഥ്, എം.എ. സത്താർ, അശോക് കുമാർ എന്നിവർ സംസാരിച്ചു.