photo
കെ.എസ്.യു കരുനാഗപ്പള്ളി ടൗണിൽ സംഘടിപ്പിച്ച ഏകദിന ധർണ സി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: തഴവ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിന് സ്ഥലം കണ്ടെത്തുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് കെ.എസ്.യു കരുനാഗപ്പള്ളി ടൗണിൽ ധർണ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ സെക്രട്ടറി സൂരജ് കുറുങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം ആർ. രാജശേഖരൻ, കെ.ജി. രവി, രമ ഗോപാലകൃഷ്ണൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ, നൗഫൽ നിസാർ, വിപിൻ രാജ്, അസ്ലം ആദിനാട് തുടങ്ങിയവർ സംസാരിച്ചു.