photo
കുടുംബശ്രീ കരുനാഗപ്പള്ളി താലൂക്ക് കലാമേള ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കുടുംബശ്രീയുടെ21-ാം വാർഷികത്തിന്റെ ഭാഗമായുള്ള കരുനാഗപ്പള്ളി താലൂക്ക് കലാമേള ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ എം. ശോഭന അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് പനക്കുളങ്ങര, സി.ഡി.എസ് ചെയർപേഴ്സൺ എൽ. അനിത, കുടുംബശ്രീ ജില്ലാ മിഷൻ ഭാരവാഹികളായ വി.ആർ. അജു, ജെൻസി ജോൺ, നഗരസഭാ കൗൺസിലർമാർ, സി.ഡി.എസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. കരുനാഗപ്പള്ളി, ഓച്ചിറ ബ്ലോക്കുകളിൽ നിന്നും കരുനാഗപ്പള്ളി നഗരസഭയിൽ നിന്നും 250ഓളം വനിതകൾ കലോത്സവത്തിൽ പങ്കെടുത്തു. സമാപന സമ്മേളനം എൻ. വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. തങ്കമണിപ്പിള്ള അദ്ധ്യക്ഷത വഹിച്ചു.