nss
എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന കരയോഗം പ്രതിനിധികളുടെ സമ്മേളനം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു. തടത്തിവിള രാധാകൃഷ്ണൻ, ആദിക്കാട് ഗിരീഷ്, കല്ലട വിജയൻ തുടങ്ങിയവർ സമീപം

കൊല്ലം: എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമി ജയന്തിയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് കൊല്ലം നഗരത്തിൽ നടക്കുന്ന ശോഭായാത്ര വിജയിപ്പിക്കാൻ സ്വാഗതസംഘം രൂപീകരിച്ചു.
ആനന്ദവല്ലീശ്വരം വിദ്യാധിരാജ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ചേർന്ന കരയോഗം പ്രതിനിധികളുടെ സമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.ജി. ഗോപകുമാർ ചെയർമാനും സെക്രട്ടറി എം. തുളസീധരൻപിള്ള ജനറൽ കൺവീനറുമായ സ്വാഗതസംഘത്തെയാണ് തിരഞ്ഞെടുത്തത്. വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. ആശ്രാമം മൈതാനത്ത് നിന്ന് ആരംഭിക്കുന്ന ശോഭായാത്ര നഗരം ചുറ്റി ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനത്ത് സമാപിക്കും.
താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. ജി. ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആദിക്കാട് ഗിരീഷ്, തടത്തിവിള രാധാകൃഷ്ണൻ, കല്ലട വിജയൻ, സി. ബാബുരാജ്, രാധാകൃഷ്ണപിള്ള, ബി. രാമാനുജൻ പിള്ള, എം. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.