കരുനാഗപ്പള്ളി: റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനം ആവശ്യപ്പെട്ട് ജനകീയ വികസന സമിതിയും റെയിൽവേ ആക്ഷൻ കൗൺസിലും സംയുക്തമായി റെയിൽവേ സ്റ്റേഷനു സമീപം കൂട്ടധർണ സംഘടിപ്പിച്ചു. കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ്, മാലുമേൽ സുരേഷ്, ജെ. ജയകൃഷ്ണപിള്ള, ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം, കെ.ഡി.എഫ് ചെയർമാൻ പി. രാമഭദ്രൻ, എം. അൻസാർ. മണ്ടാനത്ത് രാജീവ്, എ.എ. അസീസ്, കെ.കെ. രവി തുടങ്ങിയവർ പ്രസംഗിച്ചു.