ഓടനാവട്ടം: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സമൂഹത്ത് മഠം ഹാളിൽ പഠനശിബിരം സംഘടിപ്പിച്ചു. മാതൃസമിതി സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീഗംഗ ഉദ്ഘാടനം ചെയ്തു. ഡോ.എൻ.എൻ. മുരളി അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ലാ പ്രസിഡന്റ് വെളിയം അജിത്ത്, സംസ്ഥാന സമിതിയംഗം ശശിധരൻപിള്ള, ഡോ. ഹരീന്ദ്രബാബു, വേണുഗോപാൽ, രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.