sndp
പുനലൂർ യൂണിയനിലെ യൂണിയൻ പ്രതിനിധികളുടെ യോഗം പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ 73 ശാഖകളുടെയും പോക്ഷക സംഘനടകളുടെയും പ്രവർത്തനങ്ങൾ മികവുറ്റതാക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പറഞ്ഞു. യൂണിയൻ പ്രതിനിധികളുടെ യോഗം യൂണിയൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ യൂണിയൻ കൗൺസിലർമാരായി സന്തോഷ് ജി. നാഥ്,(വിളക്കുവെട്ടം), എൻ. സുന്ദരേശൻ(പ്ലാച്ചേരി), എസ്. എബി (നരിക്കൽ), ഡി. ബിനിൽ (ഏറം) എന്നിവരെ തിരഞ്ഞെടുത്തു. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ എ.ജെ.പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ എൻ. സതീഷ്‌കുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എസ്. സദാനന്ദൻ, ബി. ശശിധരൻ, കെ.വി. സുഭാഷ്ബാബു തുടങ്ങിയവർ സംസാരിച്ചു.