al
കായിക താരത്തെ അനുമോദിച്ചു

പുത്തൂർ: സിംഗപ്പൂരിൽ നടന്ന ട്രാക്ക് ആൻഡ് ഫീൽഡ് മത്സരത്തിൽ മൂന്നിനങ്ങളിൽ ഇന്ത്യയെ പ്രതിനീധീകരിച്ച് വെള്ളി മെഡൽ നേടിയ പാങ്ങോട് കോർപ്പറേഷൻ ഫാക്ടറി സ്വദേശി രഞ്ചു സോളമനെ സി.ഐ.ടി.യു. അനുമോദിച്ചു. സമരപ്രചരണ ജാഥയുടെ സമ്മേളനത്തിലായിരുന്നു അനുമോദനം. എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. സി. മുകേഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി മുരളി മടന്തകോട് ജേതാവിനെ സ്വീകരിച്ചു. തങ്കപ്പൻ പിള്ള, ജെ. രാമാനുജൻ, സി. അനിൽകുമാർ, രാജസേനൻ എന്നിവർ സംസാരിച്ചു.