കൊട്ടിയം: ഭക്ഷ്യ ഉത്പന്നങ്ങൾ മൊത്ത വിതരണം നടത്തുന്ന ഏജൻസിയുടെ ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. മൈലാപ്പൂര് പുതുച്ചിറ ക്ഷേത്രത്തിനടുത്ത് പ്രവർത്തിക്കുന്ന ശ്രീ ആദിത്യ ഏജൻസിയിലാണ് ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ തീപിടിത്തം ഉണ്ടായത്.
ഗോഡൗണിനുള്ളിൽ കിടന്നിരുന്ന വാഹനങ്ങൾ ഉടൻ തന്നെ പുറത്തേക്ക് മാറ്റിയതിനാൽ വാഹനങ്ങൾക്ക് തീപിടിച്ചില്ല. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 'ഉപ്പ് പായ്ക്കറ്റുകളും ഷെഡും കത്തിനശിച്ചു. മൂന്ന് നിലയുള്ള കെട്ടിടത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൊല്ലത്ത് നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്.