കടയ്ക്കൽ: കലാലയ രാഷ്ട്രീയം അതിരുവിട്ടാൽ തകരുന്നത് പൊതുവിദ്യാഭ്യാസമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞു. എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് തുടയന്നൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മാതൃകാപരമായ പദ്ധതികൾ നടപ്പാക്കുകയാണ്. അതിന് പിന്തുണ നൽകേണ്ട സംഘടന തന്നെ പൊതു കലാലയങ്ങളെ ചോരക്കളമാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ബി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. എന്റെ ഗ്രാമം ഹരിതഗ്രാമം പദ്ധതി എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി ഉദ്ഘാടനം ചെയ്തു. സാം കെ . ഡാനിയേൽ, എസ്. ബുഹാരി, ജെ.സി. അനിൽ, സന്ദീപ് അർക്കന്നൂർ, ജി.എസ്. പ്രിജിലാൽ, ടി.എസ്. നിധീഷ്, കെ. അനിൽകുമാർ, പി.ജി. ഹരിലാൽ, ജി. രാമാനുജൻപിള്ള, സി. ബിന്ദു, അതുൽ എസ്. ദത്ത്, നിജിൽ എൻ. വൈദ്യൻ തുടങ്ങിയവർ സംസാരിച്ചു. ആർ. രമേശ് സ്വാഗതവും കൃഷ്ണവിശാഖ് നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസ അവാർഡ് ദാനം, മികച്ച സ്കൂളുകളെ ആദരിക്കൽ, കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക് സൗജന്യ വീൽചെയർ വിതരണം തുടങ്ങിയവയും നടന്നു.