ചാത്തന്നൂർ: ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി പാരിപ്പള്ളി എം.ജി.എം കരുണ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ മോക് ട്രാഫിക് ഡ്രിൽ സംഘടിപ്പിച്ചു. മുതിർന്നവർക്ക് വഴികാട്ടിയായി ട്രാഫിക് പൊലീസിന്റെ മാർഗ നിർദ്ദേശങ്ങളോടെ ദേശീയപാതയിൽ പാരിപ്പള്ളി ജംഗ്ഷനിലാണ് വിദ്യാർത്ഥികൾ ട്രാഫിക് പൊലീസിന്റെ ജോലി ഏറ്റെടുത്തത്. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ റോഡപകടങ്ങൾ തടയാമെന്ന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോക്ക് ഡ്രിൽ നടത്തിയത്.കൃത്യമായ സിഗ്നലുകളും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നതിനെക്കുറിച്ചും നിയമങ്ങൾ പാലിക്കുന്നതിനെക്കുറിച്ചും വിദ്യാർത്ഥികൾ ബോധവത്കരണം നടത്തി. സ്കൂൾ കോ ഓർഡിനേറ്റർ എ.പി. സിന്ധു, സുർജിത്, ഷാജി, വിമൽകുമാർ എന്നിവർ നേതൃത്വം നൽകി.