ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിൽ നാഷണൽ റൂറൽ ലൈവ്ലി ഹൂഡിന്റെ ഉപപദ്ധതിയായ മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതി പ്രകാരം ഏകദിന പരിശീലന ക്ളാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് ഉദ്ഘാടനം ചെയ്തു. പ്ലാക്കാട് മൂർത്തിക്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ്, പഞ്ചായത്ത് അംഗങ്ങളായ സരസമണി, ബിജിമോൾ, അമൃത, ഓമനബാബു, മധുസൂധനൻ, അജയകുമാർ, രംലാ ബഷീർ, ഹേമ, ഹരിലാൽ എന്നിവർ സംസാരിച്ചു. റിസോഴ്സ് പേഴ്സൺ പാപ്പച്ചൻ ക്ലാസിന് നേതൃത്വം നൽകി.