പുനലൂർ :ശ്രീനാരായണ ഗുരുദേവന്റെ തൃക്കൈകളിൽ നിന്ന് സംഭാവന സ്വീകരിച്ചുകൊണ്ട് സി.വി.കുഞ്ഞുരാമൻ തുടങ്ങിയ പത്രമാണ് കേരളകൗമുദിയെന്ന് എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗവും, പുനലൂർ യൂണിയൻ മുൻ സെക്രട്ടറിയുമായ എസ്.സദാനന്ദൻ പറഞ്ഞു. വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻെറ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ എ.ആർ.പ്രേംരാജ്, പ്രഥമാദ്ധ്യാപിക റാണി എസ്.രാഘവൻ എന്നിവർക്ക് പത്രം നൽകി നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക വിഷയങ്ങൾ അടക്കമുള്ളവ അധികാരികളുടെ ശ്രദ്ധയിൽ എത്തിക്കാൻ കഴിയുന്ന കേരളകൗമുദി മൂല്യങ്ങൾ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്ന പത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽ എ.ആർ.പ്രേംരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാദ്ധ്യാപിക റാണി.എസ്.രാഘവൻ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.സജിത്ത്, സ്കൂൾ സീനിയർ അസി.എം.സുജ, കേരളകൗമുദി പുനലൂർ ലേഖകൻ ഇടമൺ ബാഹുലേയൻ, അദ്ധ്യാപകരായ ഡി.അനി, എസ്.എസ്.സാബു, കേരളകൗമുദി സർക്കുലേഷൻ ജീവനക്കാരായ ശ്രീകുമാർ, ബിജോയ് തുടങ്ങിയവർ സംബന്ധിച്ചു.
2018-19 അദ്ധ്യായന വർഷത്തിൽ സംസ്ഥാന തലത്തിൽ നടന്ന സംസ്കൃതം, യു.എസ്.എസ്. പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്രഥമാദ്ധ്യാപിക റാണി.എസ്.രാഘവൻ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. പുനലൂർ ദ്വീൻ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.ആർ.വി.അശോകനാണ് സ്കൂളിലേക്ക് ആവശ്യമായ പത്രം സ്പോൺസർ ചെയ്തത്.