photo
കുടുംബശ്രീ പ്രവർത്തകർ സംഘടിപ്പിച്ച കബഡി ടൂർണമെന്റ് ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: മണപ്പള്ളി 11​​ാം വാർഡ് കുടുംബശ്രീ മിഷൻ എ.ഡി.എസ് കമ്മിറ്റിയുടെ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കുടുംബശ്രീ അംഗങ്ങളും അവരുടെ മക്കളും ചേർന്ന് സംഘടിപ്പിച്ച വനിതാ കബഡി ടൂർണമെന്റ് നാട്ടുകാർക്ക് കൗതുകമായി. ആർ. രാമചന്ദ്രൻ എം.എൽ.എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത ടൂർണമെന്റിന്റെ വിളംബര ഘോഷയാത്ര ഫ്ലാഗ് ഒാഫ് ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ ഭാനുമതി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സന്തോഷ്‌ കുമാർ, അഡ്വ. ആർ. അമ്പിളിക്കുട്ടൻ, കെ.കെ. കൃഷ്ണകുമാർ, പാവുമ്പ സുനിൽ , സരസ്വതിഅമ്മ, വിജി, അശ്വതി, ശിശിരറാണി, ശ്യാമള, ഷൈലജ എന്നിവർ സംസാരിച്ചു. സി.ഡി.എസ് മെമ്പർ രമ്യാകൃഷ്ണൻ സ്വാഗതവും ശ്രീവിദ്യ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ അനിൽ എസ്. കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു.