photo
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് തുടങ്ങണമെന്നാവശ്യപ്പെട്ടുള്ള നിവേദനം എ.ഐ.വൈ.എഫ് നേതാക്കൾ ആർ.രാമചന്ദ്രൻ എം.എൽ.എക്ക് നൽകുന്നു.

കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആർ. രാമചന്ദ്രൻ എം.എൽ.എക്ക് നിവേദനം നൽകി. ഇവിടെ ബ്ലഡ് ബാങ്ക് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് നിവേദനത്തിൽ പറയുന്നു. ബ്ലഡ് കിട്ടാൻ ആശുപത്രിയിൽ സ്ഥിരം സംവിധാനം ഇല്ലാത്തതിനാൽ പല ഓപ്പറേഷനുകളും ജില്ലാ ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കോ റഫർ ചെയ്യുകയാണ്. പാവപ്പെട്ട രോഗികൾക്കാണ് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതിന് പരിഹാരം കാണണമെങ്കിൽ താലൂക്ക് ആശുപത്രിയിൽ എത്രയും വേഗം ബ്ലഡ് ബാങ്കിന്റെ പ്രവർത്തനം ആരംഭിക്കണമെന്ന് നേതാക്കളായ ആർ. ശരവണൻ, അനീഷ് ദേവരാജ്, പി.എസ്. വിഷ്ണു എന്നിവർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു.