കൊല്ലം: അഭിഭാഷകൻ, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്, സഹകാരി, ദീർഘകാലം ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ ശ്രദ്ധേയനായ അഡ്വ. കൊട്ടിയം പി. സദാശിവന്റെ സ്മരണക്കായി മൈലക്കാട് പഞ്ചായത്ത് യു.പി.എസിൽ എന്റെ കൗമുദി തുടങ്ങി.
അദ്ദേഹത്തിന്റെ മകൻ സഞ്ജീവ് സദാശിവനാണ് സ്കൂളിലേക്ക് ആവശ്യമായ കേരള കൗമുദി പത്രം സ്പോൺസർ ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സഞ്ജീവ് സദാശിവൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ. അജയകുമാർ എന്നിവർ ചേർന്ന് പത്രം സ്കൂൾ ലീഡർ അഞ്ജനയ്ക്ക് നൽകി നിർവഹിച്ചു.
സമ്മേളനം ആദിച്ചനല്ലൂർ പഞ്ചായത്ത് അംഗം ഹേമ സതീഷ് ഉദ്ഘാടനം ചെയ്തു. മാതൃസമിതി കൺവീനർ സജിത ബൈജു അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. അജിത്ത് കുമാർ ആശംസ നേർന്നു. ഹെഡ്മാസ്റ്റർ ജി.എസ്. ആദർശ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.എസ്. സുമ നന്ദിയും പറഞ്ഞു.