ഓച്ചിറ: സിനിമാ, സീരിയൽ, നാടക നടനായിരുന്ന ഗീഥാ സലാമിനെ ഗീതാഞ്ജലി സംഗീത കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. അനുസ്മരണ യോഗം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.എ.സി സെക്രട്ടറി ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോർഡംഗം സി.ആർ. മഹേഷ്, എ.എം. മുഹ്മമ്മദ്, അഡ്വ. അനിൽകുമാർ, പുരുഷോത്തമൻ പിള്ള, കെ.എസ് പുരം ഇസ്മയിൽ, അബ്ബാ മോഹൻ, അയ്യാണിക്കൽ മജീദ്, മെഹർഖാൻ ചേന്നല്ലൂർ തുടങ്ങിയവർ സംസാരിച്ചു.