thekkevila
ഇരവിപുരം തെക്കേവിള കുടുംബശ്രീ എ.ഡി.എസിന്റെ വാർഷികാഘോഷം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു. കൗൺസിലർ സന്ധ്യാ ബൈജു, കെ.പി. സജിനാഥ് തുടങ്ങിയവർ സമീപം

കൊല്ലം: ഇരവിപുരം തെക്കേവിള കുടുംബശ്രീ എ.ഡി.എസിന്റെ വാർഷികാഘോഷം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. എം. നൗഷാദ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മെമ്പർ ജി.എസ്. ഷൈലാമണി മുഖ്യപ്രഭാഷണം നടത്തി. എ.ഡി.എസ് ചെയർപേഴ്സൺ സിന്ധുരാജീവ് അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യമേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഡോ. ഡി. വസന്തദാസിന് നൽകി മേയർ ആദരിച്ചു. എസ്.എസ്.എൽ.സി,​ പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ളസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എം. നൗഷാദ് എം.എൽ.എയും 80 ശതമാനത്തിലധികം മാർക്ക് വാങ്ങിയ കുട്ടികളെ ജി.എസ്. ഷൈലാമണിയും അനുമോദിച്ചു. ഏറ്റവും മുതിർന്ന കുടുംബശ്രീ അംഗത്തെ സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു വിജയൻ ചടങ്ങിൽ ആദരിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച കുടുംബശ്രീകൾക്കുള്ള പുരസ്‌കാരം രാധ കാക്കനാടൻ വിതരണം ചെയ്തു. കൗൺസിലർ സന്ധ്യാ ബൈജു കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നിർവഹിച്ചു. കവിതാരചനയിൽ താലൂക്ക്തല മത്സര വിജയിയായ ബബിതാ ബാലനെയും ചടങ്ങിൽ ആദരിച്ചു.

മുൻ കൗൺസിലർ കെ.പി. സജിനാഥ് സംസാരിച്ചു. സന്ധ്യാ ബൈജു സ്വാഗതവും സുനിത സതീഷ് നന്ദിയും പറഞ്ഞു.