ഓച്ചിറ: ബി.ജെ.പി തഴവ ഏഴാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണവും പൊതുസമ്മേളനവും ജില്ലാ പ്രസിഡന്റ് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. സ്നേഹയ്ക്ക് സൈക്കിൾ നൽകി. പാവുമ്പയിൽ നിന്ന് ആദ്യമായി പൈലറ്റ് ആയി ജോലി ലഭിച്ച ശ്രീകാന്തിനെ ആദരിച്ചു. 200 ൽ അധികം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബി.ജെ.പി പാവുമ്പ മേഖലാപ്രസിഡന്റ് മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ശരത് കുമാർ, ജയപ്രകാശ്, രാജേന്ദ്രൻ, ഗോപിനാഥൻ പിള്ള, ശങ്കരൻ കുട്ടി, പ്രഭാകരൻ പിള്ള, വേണു ആചാരി, ദേവരാജൻ, സുനിൽ തുടങ്ങിയവർ സംസാരിച്ചു.