പരവൂർ: നഗരസഭയുടെ പ്ലാൻ ഫണ്ട് വിഹിതം 50 ശതമാനം വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പരവൂർ മുനിസിപ്പൽ പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ പരവൂർ നഗരസഭാ കവാടത്തിന് മുന്നിൽ കൂട്ടധർണ നടത്തി. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ധർണ ഉദ്‌ഘാടനം ചെയ്തു. പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതോടെ ത്രിതല പഞ്ചായത്തുകളുടെ പ്രവർത്തനം അട്ടിമറിക്കപ്പെട്ടെന്ന് നെടുങ്ങോലം രഘു പറഞ്ഞു.
പാർലമെന്ററി പാർട്ടി ലീഡർ എ. ഷുഹൈബ് അദ്ധ്യക്ഷത വഹിച്ചു. വി. പ്രകാശ്, രാജേന്ദ്രപ്രസാദ്, ജെ. ഷെരീഫ്, പരവൂർ മോഹൻദാസ്, പൊഴിക്കര വിജയൻപിള്ള, സതീഷ് വാവറ, പ്രിജി ആർ. ഷാജി , ഗീത കല്ലുംകുന്ന്, ഗീത ആലുവിള, ദീപസോമൻ, സഹീറത്ത്, ഷാജി, പി.എം. ഹക്കിം എന്നിവർ സംസാരിച്ചു.