കടയ്ക്കൽ: സമൂഹത്തിലെ നന്മ-തിന്മകൾ തിരിച്ചറിയുന്നവരാകണം വിദ്യാർത്ഥികളെന്ന് ആർ.രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. എ.ഐ.വൈ.എഫ് കടയ്ക്കൽ ആൽത്തറ മൂട് മേഖലാ കമ്മിറ്റികൾ സംഘടിപ്പിച്ച പ്രതിഭാ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് മുഖ്യ പ്രഭാഷണം നടത്തി.
എസ്. കൃഷ്ണ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. സാം കെ. ഡാനിയേൽ, എസ്. ബുഹാരി, മണ്ഡലം സെക്രട്ടറി ജെ.സി. അനിൽ, സി.ആർ. ജോസ് പ്രകാശ്, പി. പ്രതാപൻ, വി. ബാബു, ഡി. ലില്ലി, ആർ. സുകുമാരൻ നായർ, കെ.ബി. ശബരീനാഥ്, സുധിൻ കടയ്ക്കൽ, ടി.എസ്. നിധീഷ്, ബി. ആദർശ്, അഡ്വ. അശോക് ആർ. നായർ തുടങ്ങിയവർ സംസാരിച്ചു. ബി.എസ്. അഭിജിത്ത് സ്വാഗതവും കിരൺ സിംഗ് നന്ദിയും പറഞ്ഞു. റാങ്ക് ജേതാക്കളെ ആദരിക്കൽ , വിദ്യാഭ്യാസ അവാർഡ് ദാനം , വിവിധ സ്ഥാപനങ്ങളെയും സംഘടനകളെയും വ്യക്തികളെയും ആദരിക്കൽ തുടങ്ങിയവയും നടന്നു.