f
കടയ്ക്കൽ എം. എസ്. എം അറബിക് കോളേജിൽ നടന്ന ഹജ്ജ് പഠനക്ലാസും യാത്രഅയപ്പും ഡോ. എം.എസ്. മൗലവി ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: ഇസ്ലാമിക ജീവിതത്തിന്റെ പൂർത്തീകരണത്തിനായി നിർവഹിക്കപ്പെടുന്ന ഹജ്ജിന്റെ അന്തസത്ത ഉൾക്കൊള്ളാൻ ഹാജിമാർ ശ്രമിക്കണമെന്ന് മുൻ സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ഡോ. എം. എസ്. മൗലവി പറഞ്ഞു. ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്നവർക്ക് വേണ്ടി കടയ്ക്കൽ എം .എസ്. എം അറബിക് കോളേജ് സംഘടിപ്പിച്ച പഠനക്ലാസും യാത്രഅയപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രിൻസിപ്പൽ ജെ. ഷംസുദ്ദീൻ പാലോട് അദ്ധ്യക്ഷത വഹിച്ചു. ഐരക്കുഴി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മൗലവി നിസാറുദ്ദീൻ നദവി പഠനക്ലാസിന് നേതൃത്വം നൽകി. എസ്. എം. ഹസൻ, ഉനൈസ് നിലമേൽ, നാസിമുദ്ദീൻ കടയ്ക്കൽ, അജ്മൽ മുതയിൽ, ഷൈല ഫസിലുദ്ദീൻ, എം. ഇമാമുദ്ദീൻ മാസ്റ്റർ, നജ്മ ടീച്ചർ, നാസിമുദ്ദീൻ ചടയമംഗലം, അനീസാ ബീവി, ഷൈല ബീവി തുടങ്ങിയവർ സംസാരിച്ചു.