കൊട്ടാരക്കര: യു.ഡി.എഫ് നെടുവത്തൂർ, പുത്തൂർ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മയും ധർണയും നടത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെയും നെടുവത്തൂർ ഗ്രാമ പഞ്ചായത്തിലെ അഴിമതിക്കുമെതിരെയാണ് ധർണ നടത്തിയത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മധുലാൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നെടുവത്തൂർ മണ്ഡലം പ്രസിഡന്റ് ബിജു കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. സമാപന യോഗം മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ബി. രാജേന്ദ്രൻ നായർ, യു.ഡി .എഫ് നേതാക്കളായ ജി. മുരുകദാസൻ നായർ, ആർ. രാജശേഖരൻ പിള്ള, പുത്തൂർ രവി, ടി.കെ. ജോർജ്കുട്ടി, ബിനു ചൂണ്ടാലിൽ, ചാലൂക്കോണം അനിൽകുമാർ, ബി. സുശീൽ കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.കെ. ജ്യോതി, ജലജ സുരേഷ്, ഓമന സുധാകരൻ, എൻ. സലീല, ഒ. ജയലക്ഷ്മി എന്നിവർ സംസാരിച്ചു. നെടുവത്തൂർ ചന്ദ്രശേഖരൻ, കോശി മാമ്പറ, രമണി വർഗീസ്, നെല്ലിവിള ഹരികുമാർ, ആർ. ശശിധരൻ, എസ്. അജിത്കുമാർ, ഉണ്ണി പിണറ്റിൻമൂട്, ബി. ഉദയഭാനു എന്നിവർ നേതൃത്വം നൽകി.