photo
യു.ഡി.എഫ് കുഴിവേലി ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുലശേഖരപുരം കുഴിവേലിൽ ജംഗ്ഷനിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അശോകൻ കുറുങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ ശിവശങ്കരപ്പിള്ള, എം.എ. സലാം, നീലികുളം സദാനന്ദൻ, കെ.എസ് പുരം സുധീർ, നൗഷാദ് എന്നിവർ സംസാരിച്ചു.