paravur
മഴപെയ്ത് വെള്ളം കെട്ടിനിൽക്കുന്ന പരവൂർ ജംഗ്ഷൻ

പരവൂർ: മഴക്കാലങ്ങളിൽ പരവൂർ ജംഗ്ഷനിലെത്തുന്ന യാത്രക്കാർ വെള്ളക്കെട്ട് നീന്തിക്കയറേണ്ട അവസ്ഥയാണ്. റോ‌ഡുകളുടെയും ഓടകളുടെയും അശാസ്ത്രീയമായ നിർമ്മാണം മൂലം ചെറിയ മഴയത്തുപോലും ജംഗ്ഷനിൽ വെള്ളം കെട്ടിനിൽക്കും. ഓടകളിൽ വൻതോതിൽ മാലിന്യം വന്നടിയുന്നതിനാൽ ഒഴുക്കു നിലച്ചതും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്.

വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ കടകളിലും സ്കൂൾ കുട്ടികളുൾപ്പെടെയുള്ള യാത്രക്കാരുടെയും ദേഹത്ത് വെള്ളം തെറിക്കുന്നത് നിത്യസംഭവമാണ്. ഇതുമൂലം പലരും ഓഫീസിലും സ്കൂളിലും പോകാതെ തിരികെ വീട്ടിൽ പോകേണ്ട ഗതികേടിലാണ്.

ഓടകൾ ശാസ്ത്രീയമായി പുനർനിർമ്മിച്ച് മാലിന്യം അടിയുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാതെ ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരമാകില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.